കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യാ​യ യു​വ​തി​യെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ജ്‌​മ​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യാ കു​റ്റ​മാ​ണ് അ​ജ്മ​ലി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കേ​സി​ൽ കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

കേ​സി​ലെ ര​ണ്ടാം പ്ര​തി ഡോ. ​ശ്രീ​ക്കു​ട്ടി​ക്ക് കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ ജാ​മ്യം ന​ൽ​കി​യി​രു​ന്നു. പ്രേ​ര​ണാ കു​റ്റ​മാ​ണ്‌ ശ്രീ​ക്കു​ട്ടി​ക്കു​മേ​ൽ കോ​ട​തി ചു​മ​ത്തി​യി​രു​ന്ന​ത്‌. 2024 സെ​പ്റ്റം​ബ​ർ15​നാ​ണ് അ​ജ്മ​ലും ശ്രീ​ക്കു​ട്ടി​യും സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് കു​ഞ്ഞു​മോ​ൾ മ​രി​ച്ച​ത്.