കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​ത​പ​ര​മാ​യ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​ത്തി​ന് സി​പി​എം കു​ട​പി​ടി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സു​രേ​ഷ്ഗോ​പി​ക്കും ഗോ​പാ​ല​കൃ​ഷ്ണ​നു​മെ​തി​രെ കേ​സെ​ടു​ത്തി​ല്ലെ​ന്ന് സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

ചേ​ല​ക്ക​ര​യി​ൽ മ​ത​പ​ര​മാ​യ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ വെ​ള​ള​ത്തി​ന് തീ ​പി​ടി​പ്പി​ക്കു​ന്ന ഭാ​ഷ​യി​ലാ​ണ് ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്ത​ത്. എ​ന്നി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. അ​തി​ല്‍ ത​ങ്ങ​ള്‍ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

മു​ന​മ്പ​ത്തെ ഭൂ​പ്ര​ശ്ന​ത്തി​ൽ ഒ​രു മു​സ്‌​ലിം സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​ർ​ക്കെ​തി​ര​ല്ല. പ​ത്ത് മി​നി​റ്റ് കൊ​ണ്ട് സ​ർ​ക്കാ​രി​ന് തീ​ർ​ക്കാ​വു​ന്ന പ്ര​ശ്നം സം​ഘ​പ​രി​വാ​റി​ന് വേ​ണ്ടി നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ഇ​ത് ഇ​ങ്ങ​നെ പോ​ക​ട്ടെ എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. പാ​ല​ക്കാ​ട് തെ​ര​ഞ്ഞെ​ടു​പ്പും ക​ഴി​ഞ്ഞ് ഈ ​മാ​സം 22നാ​ണ് മു​ന​മ്പം സം​ബ​ന്ധി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വി​ഷ​യ​ത്തി​ന് പ​രി​സ​മാ​പ്തി ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.