തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ചു; കാർ യാത്രികൻ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
Tuesday, November 12, 2024 12:25 PM IST
തൃശൂർ: ദേശീയ പാതയിൽ തൃശൂർ എടമുട്ടത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ (23) ആണ് മരിച്ചത്.
രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ, നിയന്ത്രണംവിട്ട ബസ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു.
ശരൺ കൃഷ്ണയായിരുന്നു കാർ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു ബസ് യാത്രികനും പരിക്കേറ്റിട്ടുണ്ട്.