പോയിന്റ് തർക്കം; സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ പ്രതിഷേധം, മന്ത്രിയെ തടയാൻ ശ്രമം
Monday, November 11, 2024 6:53 PM IST
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ പ്രതിഷേധം. സ്പോർട്ട്സ് സ്കൂളുകളെ കിരീടത്തിനായി പരിഗണിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പോലീസും വിദ്യാർഥികളും തമ്മിൽ കയ്യാങ്കളിയുണ്ടായതായാണ് വിവരം. ജി.വി. രാജ സ്പോട്സ് സ്കൂളിന് രണ്ടാംസ്ഥാനം നൽകിയതിന് പിന്നിൽ ഗൂഢാലേചനയുണ്ടെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
നാവാമുകുന്ദ, മാർ ബേസിൽ എന്നീ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി വേദിയിൽ ഇരിക്കെയാണ് പ്രതിഷേധമുണ്ടായത്.
മന്ത്രിയെ തടഞ്ഞ് വിദ്യാർഥികൾ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ട് മന്ത്രിയെ വേദിയിൽനിന്ന് മാറ്റി. പ്രതിഷേധത്തെതുടർന്ന് മേളയുടെ സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.
ട്രോഫി തിരികെ നൽകാൻ തയാറാണെന്ന് ജി.വി. രാജ സ്കൂൾ അധികൃതർ അറിയിച്ചു. രണ്ടാം സ്ഥാനം ലഭിച്ചത് വേദയിൽ പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും ജി.വി. രാജ സ്കൂൾ വ്യക്തമാക്കി.
എന്നാൽ സ്കൂൾ കായിക മേളയുടെ രണ്ടാം സ്ഥാനം നാവ മുകുന്ദ സ്കൂളിനാണ് ലഭിച്ചതെന്നാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രത്യേകമായാണ് ജി.വി. രാജ സ്കൂളിനെ സമ്മാനത്തിനായി പരിഗണിച്ചത്.