മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരതയെന്ന് ബിജെപി
Monday, November 11, 2024 3:26 PM IST
വയനാട്: മുനമ്പത്തിനു പിന്നാലെ വയനാട്ടിലും വഖഫ് ഭീകരതയെന്ന് ബിജെപി. കേരളത്തിൽ വഖഫ് ഭീഷണി വ്യാപകമാക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതിനെതിരെ കേരളം മുഴുവൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.
മാനന്തവാടി തവിഞ്ഞാലിൽ അഞ്ച് കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കൈയേറിയെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.
പ്രദേശത്തെ താമസക്കാരായ വി.പി. സലിം, സി.വി. ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാനും അവശ്യപ്പെട്ടിട്ടുണ്ട്. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബങ്ങൾക്കും നിർദ്ദേശം നൽകി.