ചേ​ല​ക്ക​ര: പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും രാ​ജ്യ​ത്ത് വ​ർ​ഗീ​യ​ത അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ കൊ​ണ്ടാ​ഴി​യി​ലെ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ർ​ഗീ​യ ല​ഹ​ള​ക​ൾ, ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കു​ന്നു. വ്യ​ത്യ​സ്ത​മാ​യി നി​ൽ​ക്കു​ന്ന​ത് കേ​ര​ളം മാ​ത്ര​മാ​ണ്. ഇ​ന്ത്യാ​രാ​ജ്യ​ത്ത് ക്ര​മ​സ​മാ​ധാ​നം ഏ​റ്റ​വും മി​ക​ച്ച​ത് കേ​ര​ള​ത്തി​ലാ​ണ്. ഇ​ത് എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഇ​ടം കേ​ര​ള​മാ​ണ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ​യാ​ണ് ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മി​ത് ഷാ​യു​ടെ സം​വ​ര​ണ പ​രാ​മ​ർ​ശ​ത്തി​നേ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. വി​വി​ധ രീ​തി​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. ബി​ജെ​പി ഭ​രി​ക്കു​മ്പോ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ​രി​ഗ​ണി​ക്കി​ല്ല എ​ന്നാ​ണ് നി​ല​പാ​ട്. ബി​ജെ​പി വെ​റു​പ്പി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കേ​ണ്ടി വ​ന്ന​വ​രാ​ണ് ക്രൈ​സ്ത​വ​ർ. ഇ​ര​യാ​യ​വ​രെ കൂ​ടു​ത​ൽ പീ​ഡി​പ്പി​ക്കു​ന്ന നി​ല​പാ​ടും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന നി​ല​പാ​ടു​മാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​വ​രു​ടേ​ത്. ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രെ ബി​ജെ​പി മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു. ഇ​ത്ത​രം ഒ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണം അ​മി​ത്ഷാ പ​റ​ഞ്ഞ​തി​നെ കാ​ണാ​നെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.