എലി വിഷം ചേർത്ത തേങ്ങാ അബദ്ധത്തിൽ കഴിച്ചു; വിദ്യാർഥിനി മരിച്ചു
Sunday, November 10, 2024 10:16 AM IST
ആലപ്പുഴ: തകഴിയിൽ സ്കൂൾ വിദ്യാർഥിനി എലി വിഷം ചേർത്ത് വച്ച തേങ്ങാകഷ്ണം കഴിച്ചതിനെ തുടർന്ന് മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്.
എലി വിഷം വച്ചത് അറിയാതെ കുട്ടി തേങ്ങ കഴിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം.
വൈകുന്നേരം സ്കുളിൽനിന്നും വന്ന കുട്ടി എലി വിഷം വച്ച വിവരം അറിയാതെ തേങ്ങാ എടുത്തു കഴിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും.