ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‌യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ൽ എ​ത്തും. നാ​ലാം ഘ​ട്ട പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്രി​യ​ങ്ക ഇ​ന്ന് എ​ത്തു​ന്ന​ത്.

വ​ട​നാ​ട്ടി​ൽ എ​ത്തു​ന്ന പ്രി​യ​ങ്ക​യ്ക്ക് ഇ​ന്ന് ആ​റി​ട​ത്ത് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.13 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​യ​നാ​ട്ടി​ലും ചേലക്കരയിലും നാ​ളെ​യാ​ണ് കൊ​ട്ടി​ക്ക​ലാ​ശം.

വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക​യോ​ടൊ​പ്പം രാ​ഹു​ൽ ഗാ​ന്ധി​യും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്രി​യ​ങ്ക​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി നേ​ര​ത്തെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും വ​യ​നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ല​ക്ക​ര​യി​ൽ തു​ട​രു​ക​യാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി കെ. ​മു​ര​ളീ​ധ​ര​ൻ ഇ​ന്ന് പാ​ല​ക്കാ​ട്ട് എ​ത്തും.