മും​ബൈ: കോ​ൺ​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യെ കോ​ൺ​ഗ്ര​സി​ന് ഇ​നി​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ആ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​ക്കി ഒ​ബി​സി​ക​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ഒ​ബി​സി​ക​ളു​ടെ സ്വ​ത്വം ഇ​ല്ലാ​താ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നീ​ക്ക​ത്തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണം.

ചു​വ​ന്ന പു​റം​ച​ട്ട​യും കാ​ലി പേ​ജു​ക​ളു​മു​ള്ള ഭ​ര​ണ​ഘ​ട​ന​യു​ടെ കോ​പ്പി​ക​ൾ ന​ൽ​കി​യ കോ​ൺ​ഗ്ര​സ് ന​ട​പ​ടി ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.