കാനഡയ്ക്ക് പോകാൻ അനുവദിച്ചില്ല; അമ്മയെ മകൻ കുത്തിക്കൊന്നു
Sunday, November 10, 2024 1:46 AM IST
ന്യൂഡൽഹി: ജോലിക്കായി കാനഡയിലേക്ക് മാറാൻ അനുവദിക്കാത്തതിന്റെ പേരിൽ 50 കാരിയെ മകൻ കുത്തിക്കൊന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ബദർപൂർ പ്രദേശത്തെ മൊളാർബന്ദ് ഗ്രാമത്തിലാണ് സംഭവം.
നവംബർ ആറിന് വൈകുന്നേരമാണ് സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ കൃഷ്ണ കാന്ത് (31) പിതാവ് സുർജീത് സിംഗിനെ (52) വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് പിതാവിനോട് വിവരം പറയുകയായിരുന്നു.
സുർജീത് സിംഗ് ഉടൻ തന്നെ ഗീതയെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ടെന്ന് ഡിസിപി പറഞ്ഞു. ഇളയമകൻ സാഹിൽ ഭോലി (27) ബാങ്കിൽ ജോലി ചെയ്യുന്നു. കൃഷൻ കാന്ത് ജോലിയില്ലാത്തവനും മയക്കുമരുന്നിന് അടിമയുമാണ്.
രണ്ട് ആൺമക്കളും അവിവാഹിതരാണെന്നും സംഭവസമയത്ത് ഗീതയും കൃഷ്ണകാന്തും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കൃഷൻ കാന്തിനെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ചോദ്യം ചെയ്യലിൽ, താൻ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ വീട്ടുകാർ അതിന് അനുവദിക്കാതെ തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നുവെന്നും കൃഷ്ണകാന്ത് പറഞ്ഞു.
കൊലപാതകം നടന്ന ദിവസം അമ്മയും മകനും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും കൃഷ്ണ കാന്ത് ഗീതയെ കുറച്ച് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.