കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം പാ​ർ​ട്ടി ഓ​ഫീ​സി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഉ​സ്തി​യി​ലു​ള്ള പാ​ർ​ട്ടി ഓ​ഫീ​സി​നു​ള്ളി​ൽ നി​ന്നാ​ണ് പൃ​ഥ്വി​രാ​ജ് ന​സ്ക​ർ എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബി​ജെ​പി​യു​ടെ ജി​ല്ല​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് പൃ​ഥ്വി​രാ​ജ് ന​സ്‌​ക​റാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​വം​ബ​ർ അ​ഞ്ച് മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യ​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ന​സ്‌​ക​റി​ന്‍റെ ര​ക്ത​ത്തി​ൽ കു​ളി​ച്ച മൃ​ത​ദേ​ഹം പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ കൊ​ണ്ടാ​ണ് ന​സ്‌​ക​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് യു​വ​തി സ​മ്മ​തി​ച്ച​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.