ബിജെപി ഉള്ളടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ലഭിക്കില്ല: അമിത് ഷാ
Saturday, November 9, 2024 6:19 PM IST
റാഞ്ചി: രാജ്യത്ത് ബിജെപി ഉള്ളടത്തോളം കാലം ന്യൂനപക്ഷ സംവണം നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലമുവില്‍ നടത്തിയ റാലിയിലായിരുന്നു അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനുള്ള വ്യവസ്ഥ ഭരണഘടനയിലില്ല. മഹാരാഷ്ട്രയിലെ ഏതോ പണ്ഡിത സംഘടനകൾ മുസ്ലീം വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ അവരെ സഹായിക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സംവരണ പരിധി താഴ്ത്തി മുസ്ലീം വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.