ക​ൽ​പ്പ​റ്റ : മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം നി​ർ​ത്തി വ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ മേ​ഘ​ശ്രീ നി​ർ​ദേ​ശം ന​ൽ​കി. പ​ഴ​കി​പ്പൂ​ത്ത​തും പു​ഴു​വ​രി​ച്ച​തു​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ​ട​ക്കം പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

സ്റ്റോ​ക്കി​ലു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​ന് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. അ​തി​നി​ടെ വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് പ​രാ​തി. ദു​ര​ന്ത​ബാ​ധി​ത​ർ താ​മ​സി​ക്കു​ന്ന കു​ന്നം​പ​റ്റ​യി​ലെ വാ​ട​ക ഫ്ലാ​റ്റി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്നാ​ണ് പ​രാ​തി.

മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റു.​ ഇ​തി​ൽ ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യെ വൈ​ത്തി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.