കൊ​ച്ചി: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് പു​ഴു​വ​രി​ച്ച അ​രി വി​ത​ര​ണം ചെ​യ്ത​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് പ​ച്ച​ക​ള്ള​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഒ​രു ഭ​ക്ഷ​ണ സാ​ധാ​ന​വും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. റ​വ​ന്യു അ​തോ​റ​റ്റി ന​ൽ​കി​യ സാ​ധാ​ന​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഴ​കി​യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദിത്വം റ​വ​ന്യൂ വ​കു​പ്പി​നാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്ത​ല്ല തെ​റ്റ്. പ​ഞ്ചാ​യ​ത്തി​ന് സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ​ത് റ​വ​ന്യൂ വ​കു​പ്പാ​ണ്. ഒ​രു സാ​ധ​ന​വും പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട് എ​ണ്ണി​ക്ക​ഴി​യു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ​ക്ക് പെ​രു​മാ​റ്റ ച​ട്ടം അ​നു​സ​രി​ച്ച് ഈ ​സാ​ധാ​നം വി​ത​ര​ണം ചെ​യ്യാ​ൻ പാ​ടി​ല്ല. അ​വ​രെ​ല്ലാ​വ​രും അ​തു​കൊ​ണ്ട് മാ​റി നി​ൽ​ക്കു​ക​യാ​ണ്. പി​ന്നെ എ​ങ്ങ​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​പ​ച്ച​ക്ക​ള്ളം പ​റ​യു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.