മേപ്പാടിയിലെ ഭക്ഷ്യവിഷബാധ; സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
Saturday, November 9, 2024 1:04 PM IST
വയനാട്: മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്കുള്ള ഭക്ഷ്യക്കിറ്റില്നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.
യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിനെതിരെയാണ് പരസ്യ പ്രതിഷേധം. പൂത്ത ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതില്‍ മേപ്പാടി പഞ്ചായത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ചാണ് സിപിഎം പ്രതിഷേധിക്കുന്നത്.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിനു പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി.
മൂന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.