മ​ല​പ്പു​റം: കാ​ണാ​താ​യ മ​ല​പ്പു​റം തി​രൂ​ര്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ പി.​ബി. ചാ​ലി​ബ് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

വ്യ​ക്തി​പ​ര​മാ​യ മാ​ന​സി​ക പ്ര​യാ​സം മൂ​ല​മാ​ണ് നാ​ടു​വി​ട്ടെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. തി​രൂ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ചാ​ലി​ബി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ചാ​ലി​ബി​നെ കാ​ണാ​താ​യ​ത്. വൈ​കു​ന്നേ​രം ഓ​ഫീ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ചാ​ലി​ബ് വീ​ട്ടി​ലെ​ത്താ​ൻ വൈ​കു​മെ​ന്ന് ഭാ​ര്യ​യെ അ​റി​യി​ച്ചി​രു​ന്നു. രാ​ത്രി എ​ട്ടി​ന് വീ​ണ്ടും അ​ന്വേ​ഷി​ച്ച​പ്പോ​ൾ വ​ളാ​ഞ്ചേ​രി ഭാ​ഗ​ത്താ​ണെ​ന്നും പോ​ലീ​സും എ​ക്സൈ​സു​മൊ​ത്ത് പ​രി​ശോ​ധ​ന​യു​ള്ള​തി​നാ​ൽ വീ​ട്ടി​ലെ​ത്താ​ൻ വൈ​കു​മെ​ന്നും മെ​സേ​ജ് അ​യ​ച്ചു.

പി​ന്നീ​ട് വി​ളി​ച്ച​പ്പോ​ഴൊ​ന്നും ഫോ​ണി​ൽ കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച ഭാ​ര്യ​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.