തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ യു​പി​ക്കെ​തി​രേ കേ​ര​ള​ത്തി​ന് മി​ക​ച്ച ലീ​ഡ്. ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ കേ​ര​ളം 395 റ​ൺ​സി​നു പു​റ​ത്താ​യി. ഇ​തോ​ടെ ആ​തി​ഥേ​യ​ർ​ക്ക് 233 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ, യു​പി​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 162 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

93 റ​ൺ​സെ​ടു​ത്ത സ​ൽ​മാ​ൻ നി​സാ​റാ​ണ് കേ​ര​ള നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. സ​ച്ചി​ൻ ബേ​ബി (83), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (40), ജ​ല​ജ് സ​ക്സേ​ന (35), ബാ​ബാ അ​പ​രാ​ജി​ത് (32) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

നേ​ര​ത്തെ, ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 340 എ​ന്ന നി​ല​യി​ൽ ര​ണ്ടാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ബേ​സി​ൽ ത​മ്പി​യു​ടെ (പൂ​ജ്യം) വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. സ്കോ​ർ 387 റ​ൺ​സി​ൽ നി​ല്ക്കെ മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ന്‍റെ വി​ക്ക​റ്റും ന​ഷ്ട​മാ​യി.

പി​ന്നീ​ട് കെ.​എം. ആ​സി​ഫി​നെ ഒ​ര​റ്റ​ത്തു നി​ർ​ത്തി സ​ൽ​മാ​ൻ നി​സാ​ർ സ്കോ​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ സെ​ഞ്ചു​റി​ക്ക് ഏ​ഴു റ​ൺ​സ​ക​ലെ സ​ൽ​മാ​ന്‍ വീ​ണ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ഇ​ന്നിം​ഗ്സും അ​വ​സാ​നി​ച്ചു.

യു​പി​ക്കു വേ​ണ്ടി ആ​ഖി​ബ് ഖാ​ൻ മൂ​ന്നു​വി​ക്ക​റ്റും ശി​വം മാ​വി, സൗ​ര​ഭ് കു​മാ​ർ, ശി​വം ശ​ർ​മ എ​ന്നി​വ​ർ‌ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.