എ​റ​ണാ​കു​ളം: അ​ഭി​ഭാ​ഷ​ക​നും കു​ടും​ബ​ത്തി​നും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ക്രൂ​ര മ​ർ​ദ​നം. എ​റ​ണാ​കു​ളം ബാ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗം അ​ഡ്വ ന​ജ്മു​ദ്ദീ​നും കു​ടും​ബ​ത്തി​നു​മാ​ണ് മ​ർ​ദ​നം ഏ​റ്റ​ത്.

അ‍​ഞ്ചു​പേ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. നജ്മു​ദ്ദീ​ൻ, ഭാ​ര്യ റ​സീ​ന, ഒ​മ്പ​തും 13 ഉം ​വ​യ​സ് പ്രാ​യ​മു​ള്ള മ​ക്ക​ൾ​ക്കും നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ പു​റ​ത്തി​റ​ങ്ങി​യ റ​സീ​ന​യെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വ​ഴി​യ​രി​കി​ൽ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ന​ജ്മു​ദ്ദീ​നെ പ്ര​തി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

അ​ക്ര​മി​ക​ളി​ൽ ര​ണ്ട് പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മ​റ്റ് മൂ​ന്ന് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.