കൊ​ല്ലം: കൊ​ല്ലം ക​ള​ക്‌​ട്രേ​റ്റ് സ്ഫോ​ട​ന​ക്കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സി​ലെ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ, നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ബേ​സ്മൂ​വ്‌​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ മ​ധു​ര ഇ​സ്മാ​യി​ല്‍​പു​രം സ്വ​ദേ​ശി അ​ബ്ബാ​സ് അ​ലി (31), മ​ധു​ര മീ​നാ​ക്ഷി​അ​മ്മ​ന്‍ ന​ഗ​ര്‍ കെ.​പു​തൂ​ര്‍ സ്വ​ദേ​ശി ഷം​സൂ​ണ്‍ ക​രീം​രാ​ജ (33), മ​ധു​ര പ​ള്ളി​വാ​സ​ല്‍ സ്വ​ദേ​ശി ദാ​വൂ​ദ് സു​ലൈ​മാ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​ണെ​ങ്കി​ലും ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. എ​ട്ട് വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞെ​ന്നും കു​റ​ഞ്ഞ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​ക​ൾ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​തി​ക​ളെ കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, നാ​ലാം പ്ര​തി മ​ധു​ര സ്വ​ദേ​ശി ഷം​സു​ദ്ദീ​നെ വി​ട്ട​യ​ച്ചു. എ​ന്നാ​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​നു​ള്ള​തി​നാ​ൽ ഇ​യാ​ൾ ജ​യി​ൽ​മോ​ചി​ത​നാ​യി​ട്ടി​ല്ല.

ജി​ല്ലാ ഗ​വ. പ്ലീ​ഡ​ർ ആ​ർ സേ​തു​നാ​ഥ്‌ ആ​ണ് പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​സി​ൻ ജി. ​മു​ണ്ട​യ്‌​ക്ക​ൽ, അ​ഭി​ഭാ​ഷ​ക​രാ​യ മി​ല​ൻ മ​റി​യം മാ​ത്യു, പി.​ബി. സു​നി​ൽ, എ​സ്.​പി. പാ​ർ​ഥ​സാ​ര​ഥി, ബി. ​ആ​മി​ന എ​ന്നി​വ​രും പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യി.