പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ള്‍ താ​മ​സി​ച്ച മു​റി​യി​ല്‍ പോ​ലീ​സ് അ​ര്‍​ധ​രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍. ക​ള്ള​പ്പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ര്‍​ട്ടി​യും കെ. ​സു​രേ​ന്ദ്ര​ന്‍റെ ബി​ജെ​പി​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആരോപിച്ചു.

പോ​ലീ​സി​ന്‍റേത് ആ​ണ​ത്ത​മി​ല്ലാ​ത്ത തെ​മ്മാ​ടി​ത്ത​ര​മാ​ണ്. മു​റി​ക്ക​ക​ത്ത് പോ​ലീ​സു​കാ​രെ പൂ​ട്ടി​യി​ട​ണ​മാ​യി​രു​ന്നു. പാ​തി​രാ​ത്രി വ​നി​താ നേ​താ​ക്ക​ളു​ടെ മു​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് എ​ന്ത് ന്യാ​യീ​ക​ര​ണ​മാ​ണു​ള്ള​തെ​ന്നും ഈ ​പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത പ​ണ​മി​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ് റെ​യ്ഡി​നെ എ​തി​ര്‍​ക്കു​ന്ന​തെ​ന്ന എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ ചോ​ദ്യം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യാ​ല്‍ സാ​മാ​ന്യ​ബു​ദ്ധി​യും വി​വേ​ക​വും വി​വ​ര​വും വേ​ണം. അ​തൊ​ന്നു​മി​ല്ലാ​ത്ത മ​ര​ക്ക​ണ്ടം പോ​ലു​ള്ള രാ​മ​കൃ​ഷ്ണ​നും ആ​ളു​ക​ള്‍​ക്കും വാ​യി​ല്‍​ത്തോ​ന്നി​യ​ത് പ​റ​യാ​നു​ള്ള​ത​ല്ല രാ​ഷ്ട്രീ​യ​മെ​ന്ന് അ​ദ്ദേ​ഹം വിമർശിച്ചു.

കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ എ​വി​ടെ​യും ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​മി​ല്ല. രാ​ത്രി​യി​ല്‍ പ​രി​ശോ​ധി​ച്ചി​ട്ട് ക​ള്ള​പ്പ​ണം ര​ണ്ട് ചാ​ക്ക് കൊ​ണ്ടു​പോ​യോ എ​ന്നും സു​ധാ​ക​ര​ന്‍ പ​രി​ഹ​സി​ച്ചു.

ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​ണ് പോ​ലീ​സ് സം​ഘം ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ത്. ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, ബി​ന്ദു കൃ​ഷ്ണ എ​ന്നീ വ​നി​താ നേ​താ​ക്ക​ളു​ടെ മു​റി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ല്‍ വ​നി​താ പോ​ലീ​സ് ഇ​ല്ലാ​തെ പ​രി​ശോ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ നി​ല​പാ​ടെ​ടു​ത്തു. പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ സി​പി​എം, ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി. പ​ല​ത​വ​ണ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി.

സി​പി​എം തി​ര​ക്ക​ഥ​യാ​ണി​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ കാ​ണി​ക്കു​ന്ന നെ​റി​കെ​ട്ട രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണി​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. പോ​ലീ​സ് പ​രി​ശോ​ധ​ന പ്ര​ത്യേ​കം ല​ക്ഷ്യം വ​ച്ചാ​ണെ​ന്നും ഇ​ത് സി​പി​എം-​ബി​ജെ​പി ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണ​ന്നും ഷാ​ഫി പ​റ​മ്പി​ല്‍ എം​പി ആ​രോ​പി​ച്ചു.

എ​ന്നാ​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നാ​യി ബാ​ഗി​ല്‍ ഹോ​ട്ട​ലി​ല്‍ പ​ണം എ​ത്തി​ച്ചെ​ന്നും സി​സി​ടി​വി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ‍ശ്യപ്പെട്ടു. ഒ​ന്നും മ​റ​ച്ചു​വെ​യ്ക്കാ​ന്‍ ഇ​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​നെ ത​ട​ഞ്ഞ് എ​ന്തി​നാ​ണ് ഒ​രു സീ​നു​ണ്ടാ​ക്കി​യ​തെ​ന്ന് സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​വി രാ​ജേ​ഷ് ചോ​ദി​ച്ചു.

അ​തേ​സ​മ​യം, പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നു​ണ്ടെ​ന്നു​മാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി യു​ഡി​എ​ഫ് വ്യാ​പ​ക​മാ​യി ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യെ​ന്നും ഇ​തേ​ക്കു​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെടുന്നു.