മൊബൈൽ ഫോൺ നൽകിയില്ല; വിദ്യാർഥിനി ജീവനൊടുക്കി
Wednesday, November 6, 2024 1:23 AM IST
മലപ്പുറം: മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. മലപ്പുറം കാളികാവ് കല്ലംകുന്നിലാണ് സംഭവം.
കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നൻ അബ്ദുൾ ഗഫൂറിന്റെ മകൾ നഗ്മ ഗഫൂർ(15) ആണ് മരിച്ചത്. മൊബൈൽ ഫോൺ നൽകാത്തതിന്റെ വിഷമത്തിൽ വീട്ടിനുള്ളിലെ മുറിക്കുള്ളിൽ കയറി വാതിൽ അടച്ച കുട്ടിയെ ജനലിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. അടക്കാകുണ്ട് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.