ന്യൂ​ഡ​ല്‍​ഹി: യു​പി മ​ദ്ര​സ വി​ദ്യാ​ഭ്യാ​സ നി​യ​മം ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി. നി​യ​മം റ​ദ്ദാ​ക്കി​യ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.

യു​പി മ​ദ്ര​സ വി​ദ്യാ​ഭ്യാ​സ​നി​യ​മം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാട്ടി​യു​ള്ള അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്താ​ണ് മ​ദ്ര​സ​ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി​യി​ൽ വി​ധി പ​റ​ഞ്ഞ​ത്. ഏ​തെ​ങ്കി​ലും നി​യ​മ​നി​ര്‍​മാ​ണ​ത്തി​ല്‍ മ​ത​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

മ​ദ്ര​സ വി​ദ്യാ​ഭ്യാ​സ​ത്തെ ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി 2004ല്‍ ​മു​ലാ​യം സിം​ഗ് സ​ർ​ക്കാ​രാ​ണ് നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. മ​ദ്ര​സ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ക്കു​ന്നതി​നൊ​പ്പം നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ​യും ന​ല്‍​കു​ന്ന​താ​യി​രു​ന്നു നി​യ​മം. മ​ദ്ര​സ​ക​ളി​ല്‍ അ​റ​ബി​ക്, ഉ​റു​ദു, പേ​ര്‍​ഷ്യ​ന്‍ തു​ട​ങ്ങി​യ ഭാ​ഷ​ക​ളും ഇ​സ്ലാ​മി​ക പ​ഠ​ന​ങ്ങ​ളും പാ​ര​മ്പ​ര്യ വൈ​ദ്യ​വും ത​ത്വ​ശാ​സ്ത്ര​വും പ​ഠി​പ്പി​ക്കാ​മെ​ന്ന് നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​രു​ന്നു.

ഈ ​നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് 2024 ഏ​പ്രി​ലി​ല്‍ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ച്ച​ത്. മ​ത​വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ ന​ല്‍​കു​ന്ന​ത് മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് എ​തി​രാ​ണെ​ന്നാ​യി​രു​ന്നു അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.