മതാടിസ്ഥാനത്തില്‍ ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ്; അന്വേഷണം തുടങ്ങി
Monday, November 4, 2024 3:00 PM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി.വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ പരാതിയിൽ സൈബർ പോലീസാണ് പ്രാഥമിക പരിശോധന നടത്തുക. കേസെടുക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.
ഇന്ന് രാവിലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് സീല്‍ഡ് കവറില്‍ പരാതി നല്‍കിയത്. തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് 11 വ്യത്യസ്ത ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നാണ് പരാതി. ഗോപാലകൃഷ്ണന്റെ മൊബൈല്‍ അടക്കം പരിശോധിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കെ. ഗോപാലകൃഷ്ണന് അഡ്മിനായുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന ഗ്രൂപ്പില്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങളെ ചേര്‍ത്തിരുന്നു.
പിന്നാലെ ഗോപാലകൃഷ്ണന് തന്നെ ഈ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.