തി​രു​വ​ന​ന്ത​പു​രം: മു​ന​ന്പ​ത്തേ​ത് സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​മ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​ർ​ക്കാ​രി​നു ഏ​റ്റ​വും വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ഷ​യ​മാ​ണ്. കാ​ര​ണം ഈ ​സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യ വി​ഷ​യ​മാ​ണി​ത്. സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കാ​തെ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യ ഒ​രു വ​ർ​ഗീ​യ പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത് 1995-ൽ ​ഉ​ണ്ടാ​ക്കി​യ വ​ഖ​ഫ് ആ​ക്ട് കാ​ര​ണ​മാ​ണ് ഇ​വ​രു​ടെ ഭൂ​മി പ്ര​ശ്ന​മെ​ന്ന്. ആ​ക്ട് ഉ​ണ്ടാ​ക്കി 26 വ​ർ​ഷം ഇ​വ​ർ​ക്ക് യാ​തൊ​രു പ്ര​ശ്ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. 2021ൽ ​ഈ സ​ർ​ക്കാ​രു​ണ്ടാ​ക്കി​യ വ​ഖ​ഫ് ബോ​ർ​ഡ് നി​കു​തി സ്വീ​ക​രി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം ഉ​ട​ലെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ഖ​ഫ് കോ​ട​തി​യി​ൽ കൊ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ക്ക​ണം. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്ക​ണം. ഇ​തി​നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​തി​ൽ യാ​തൊ​രു സ​ങ്കീ​ർ​ണ​ത​യും ഇ​ല്ല. കോ​ട​തി​ക്കു പു​റ​ത്ത് സെ​റ്റി​ൽ​മെ​ന്‍റ് ഉ​ണ്ടാ​ക്കു​ക. എ​ന്നി​ട്ട് കോ​ട​തി​യെ അ​റി​യി​ക്കു​ക. ഭൂ​മി കൊ​ടു​ക്കു​ന്ന​തി​ൽ ആ​ർ​ക്കും പ്ര​ശ്ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ട​ക​ര കു​ഴ​പ്പ​ണ​ക്കേ​സി​ൽ ബി​ജെ​പി​യി​ൽ വ​ലി​യ ക​ലാ​പം ന​ട​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ഇ​തി​ൽ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​രു സ​മ്മ​ർ​ദ​വും കേ​ന്ദ്ര​ത്തി​ൽ ചെ​ലു​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്ര​യും പ​ണം കൊ​ണ്ടു​വ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും കേ​സെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. കു​ഴ​ൽ​പ്പ​ണ കേ​സി​ൽ സ​ർ​ക്കാ​ർ മൗ​ന​ത്തി​ലാ​ണ്. ചാ​യ കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റാ​ണെ​ന്നാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ ഇ​തു​സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ​ത്. ചാ​യ കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ​ല്ല, ഇ​ത് ചാ​ക്കും കെ​ട്ടി​ലെ ക​റ​ൻ​സി​യാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.