കൊടകര കേസില്‍ വീണ്ടും അന്വേഷണം വരുന്നതിന്റെ വെപ്രാളമാണ് ബിജെപിക്ക്: എം.വി.ഗോവിന്ദന്
Monday, November 4, 2024 10:46 AM IST
ന്യൂഡല്‍ഹി: കൊടകര കേസില്‍ വീണ്ടും അന്വേഷണം വരുന്നതിന്റെ വെപ്രാളമാണ് ബിജെപിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കോടിക്കണക്കിന് രൂപ ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് മുഖേന വിതരണം ചെയ്യപ്പെട്ടു എന്നത് ഗൗരവമുള്ള വിഷയമാണെന്നും ഗോവിന്ദന് പ്രതികരിച്ചു.
ഇതിന് പിന്നിലുള്ളവരുടെ പേരുകള്‍ പുറത്തുവിടുമെന്നാണ് സതീഷ് പറഞ്ഞത്. തുടരന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും പുറത്തുവരും. അതിന്റെ വെപ്രാളത്തിലാണ് ബിജെപിയെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഗോവിന്ദന് പറഞ്ഞു. ചേലക്കരയിലും പാലക്കാട്ടും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും ഗോവിന്ദന് അവകാശപ്പെട്ടു.