കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒ​ളി​മ്പി​ക്‌​സ് മാ​തൃ​ക​യി​ല്‍ ഇ​ത്ത​വ​ണ ആ​രം​ഭി​ക്കു​ന്ന കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് ഇ​ന്ന് തി​രി​തെ​ളി​യും. ഇ​ന്ന് മു​ത​ല്‍ 11 വ​രെ​യാ​ണു മേ​ള.

പ്ര​ധാ​ന വേ​ദി​യാ​യ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് മേ​ള​യു​ടെ അം​ബാ​സ​ഡ​റും മു​ന്‍ ഇ​ന്ത്യ​ൻ ഹോ​ക്കി താ​ര​വു​മാ​യ ഒ​ളി​മ്പ്യ​ന്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷ് ദീ​പ​ശി​ഖ​യി​ലേ​ക്ക് അ​ഗ്‌​നി പ​ക​രു​ന്ന​തോ​ടെ മേ​ള​യ്ക്ക് തു​ട​ക്ക​മാ​കും. തു​ട​ര്‍​ന്ന് മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ അ​ണി​നി​ര​ക്കു​ന്ന ക​ലാ​പ​രി​പാ​ടി അ​ര​ങ്ങേ​റും.

മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്‍ മ​മ്മൂ​ട്ടി നി​ര്‍​വ​ഹി​ക്കും.

11ന് ​മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രാ​ഴ്ച നീ​ളു​ന്ന കാ​യി​ക​മേ​ള​യി​ല്‍ 39 ഇ​ന​ങ്ങ​ളി​ലാ​യി 24,000 കാ​യി​ക പ്ര​തി​ഭ​ക​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥീ​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ കാ​യി​ക​മാ​മാ​ങ്ക​മാ​ണി​ത്.

ഗ​ള്‍​ഫ് മേ​ഖ​ല​ക​ളി​ല്‍​നി​ന്നും ഇ​ത്ത​വ​ണ കു​ട്ടി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. പു​ല​ർ​ച്ചെ 5.15നു ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന 50 കാ​യി​ക​താ​ര​ങ്ങ​ളെ ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഘാ​ട​ക​രും ചേ​ര്‍​ന്നു സ്വീ​ക​രി​ക്കും.