കാ​സ​ര്‍​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്ത് ക​ളി​യാ​ട്ട​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രി​ന്ത​ളം കൊ​ല്ല​മ്പാ​റ സ്വ​ദേ​ശി കെ. ​ബി​ജു (38) ആ​ണ് മ​രി​ച്ച​ത്. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം സംഭവിച്ചത്. ശ​രീ​ര​ത്തി​ന്‍റെ 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഡ്രൈ​വ​റാ​യ ബി​ജു. ഇ​തോ​ടെ നീ​ലേ​ശ്വ​രം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കി​ണാ​വൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ് (32) മ​രി​ച്ചി​രു​ന്നു.

അ​റു​പ​ത് ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ര​തീ​ഷ്. അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കി​ണാ​വൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പും ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു.