മും​ബൈ: ന്യു​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​യ്ക്ക് സ​മ്പൂർ​ണ പ​രാ​ജ​യം. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ സ്വ​ന്തം മ​ണ്ണി​ൽ സ​ന്പൂ​ർ​ണ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ന്ന​ത്. പ​ര​ന്പ​ര​യി​ലെ മൂ​ന്ന് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ന്യൂ​സി​ല​ൻ​ഡി​ന് ഇ​ത് ച​രി​ത്ര വി​ജ​യം കൂ​ടി​യാ​യി.

സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ്: 235-10, 174-10 ഇ​ന്ത്യ: 263-10, 121-10

വാ​ങ്ക​ഡെ​യി​ൽ 25 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​വി. ര​ണ്ടാം ഇ​ന്നിം​ഗി​സി​ൽ 147 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്കാ​യി ഋ​ഷ​ഭ് പ​ന്ത് മാ​ത്ര​മാ​ണ് പോ​രാ​ടി​യ​ത്. 64 റ​ണ്‍​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്തി​നു പി​ന്തു​ണ ന​ൽ​കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ല്ല.

ഋ​ഷ​ഭ് പ​ന്തി​നു പു​റ​മേ ക്യാ​പ്റ്റ​ൻ രോ​ഹി​ത്ത് ശ​ർ​മ്മ​യ്ക്കും (11) വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നും (12) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. യ​ശ്വ​സി ജ​യ്സ്‌​വാ​ൾ (5), വി​രാ​ട് കോ​ഹ്‌​ലി (1), ശു​ഭ്മാ​ൻ ഗി​ൽ (1), സ​ർ​ഫാ​സ് ഖാ​ൻ (1), ര​വീ​ന്ദ്ര ജ​ഡേ​ജ (6), ആ​ർ. അ​ശ്വി​ൻ (8) തു​ട​ങ്ങി​യ​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ​യു​ടെ പ​ത​ന​വും വേ​ഗ​ത്തി​ലാ​യി.

അ​ജാ​സ് പ​ട്ടേ​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​റ് വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്. ഗ്ലെ​ൻ ഫി​ലി​പ്പ്സ് മൂ​ന്ന് വി​ക്ക​റ്റും വീ​ഴ്ത്തി. മാ​റ്റ് ഹെ​ൻ‌​റി​ക്ക് ഒ​രു വി​ക്ക​റ്റും ല​ഭി​ച്ചു.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 28 റ​ണ്‍​സ് ലീ​ഡ് നേ​ടി​യ​ ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​വി. ഇ​തോ​ടെ ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശ​നം ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി.