കൊടകര കുഴൽപ്പണ കേസ്; ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Saturday, November 2, 2024 7:13 AM IST
തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്.
മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.
സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം വേണമോ എന്ന് തീരുമാനിക്കുക. എന്നാൽ കേസിൽ തുടരന്വേഷണം വേണമെന്ന് കേസിലെ ആദ്യ കുറ്റപത്രത്തിൽ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.