പാലക്കാടും ചേലക്കരയിലും തൃശൂർ ആവർത്തിക്കും: കെ.സുരേന്ദ്രൻ
Friday, November 1, 2024 11:30 PM IST
പാലക്കാട്: ചേലക്കരയിലും പാലക്കാട്ടും തൃശൂർ ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേത്. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും. ഒരു വ്യക്തിയുടെ പേരില്‍ അദ്ദേഹം കൊണ്ടുപോയ പണം കവര്‍ച്ച ചെയ്യപ്പെട്ടു.
പോലീസ് അന്വേഷിച്ചു. താന്‍ കൊണ്ടുപോയ പണമാണെന്ന് അദ്ദേഹം കോടതിയില്‍ സമ്മതിക്കുകയും പണം തിരുച്ചുവേണമെന്നാവശ്യപ്പെട്ട് സ്രോതസ് വ്യക്തമാക്കുകയും ചെയ്തതാണ്. ബാക്കിയുള്ളതൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കഥകളാണെന്നും സുരേന്ദ്രന് പറഞ്ഞു.