സഹകരണ ബാങ്ക് തട്ടിപ്പ്; ശ്രീലങ്കയിലേക്ക് മുങ്ങാൻ ശ്രമിച്ച ഭരണസമിതി അംഗം അറസ്റ്റിൽ
Friday, November 1, 2024 10:35 PM IST
കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ. പെരുമ്പാവൂർ റയോൺപുരം കളപ്പുരയ്ക്കൽ വീട്ടിൽ ഷറഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്. മുപ്പത്തിമൂന്ന് കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് ഇയാളുൾപ്പെടുന്ന ഭരണസമിതി നടത്തിയെന്നാണ് ആരോപണം.
മുസ്ലീം ലീഗ് മുൻ മണ്ഡലം പ്രസിഡന്റാണ് ഷറഫ്. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. പത്താം പ്രതിയാണ് അറസ്റ്റിലായ ഷറഫ്.