തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് ധ​നസ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ നി​ന്ന് മ​ല​ക്കം മ​റി​ഞ്ഞ് കേ​ന്ദ്ര ​സ​ർ​ക്കാ​ർ. 817 കോ​ടി​യു​ടെ വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. വി​ഴി​ഞ്ഞ​ത്തി​നാ​യി കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ തു​ക വാ​യ്പ​യാ​ക്കി മാ​റ്റി​യ​തോ​ടെ വി​ഴി​ഞ്ഞം പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

ഇ​തോ​ടെ ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ന് ക​ത്തയച്ചു. വി​ജി​എ​ഫ് ല​ഭി​ക്കാ​ന്‍ ത്രി​ക​ക്ഷി ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി. ഇ​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്കു​ള്ള ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ അ​തെ മോ​ഡ​ലി​ലു​ള്ള തൂ​ത്തു​ക്കു​ടി അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യ​മാ​ണ് ന​ൽ​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 8,867 കോ​ടി രൂ​പ​യു​ടെ വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ 5,595 കോ​ടി​യും കേ​ര​ള​മാ​ണ് എ​ടു​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ കേ​ന്ദ്രം അ​നു​വ​ദി​ച്ച പ​ണം വാ​യ്പ​യാ​ക്കി​യാ​ല്‍ വ​ലി​യ തു​ക ആ ​വി​ധ​ത്തി​ല്‍ ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു.

ഇ​ത് കൂ​ടാ​തെ വി​വി​ധ നി​കു​തി​ക​ളും ഡ്യൂ​ട്ടി​ക​ളു​മാ​യി വ​ലി​യ തു​ക കേ​ന്ദ്ര ​സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കു​മെ​ന്നി​രി​ക്കെ ഈ ​നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​ദാ​നി ഗ്രൂ​പ്പാ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. പ​ദ്ധ​തി​യു​ടെ ആ​ദ്യഘ​ട്ടം പൂ​ര്‍​ത്തി​യാ​കാ​ന്‍ അ​ദാ​നി ഗ്രൂ​പ്പ് വൈ​കി​യി​രു​ന്നു.

1,000 ദി​വ​സം എ​ന്ന കാ​ലാ​വ​ധി പാ​ലി​ക്കാ​തെ​യി​രു​ന്ന അ​ദാ​നി 925 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് വേ​ണ്ടി നി​യ​മ​പ​ര​മാ​യി കേ​ര​ളം നീ​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം.