തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ഡി​ജി​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.

കേ​സി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ തി​രൂ​ർ സ​തീ​ഷി​ന്‍റെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. പു​തി​യ വി​വ​ര​ങ്ങ​ൾ കോ​ട​തി​യെ അ​റി​യി​ച്ച് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടാ​നാ​ണ് നീ​ക്കം. തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടു കൂ​ടി മാ​ത്ര​മേ തു​ട​ര​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​കൂ. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി - ​ഡി​ജി​പി കൂ​ടി​ക്കാ​ഴ്ച​യി​ൽ തീ​രു​മാ​ന​മാ​യി. നേ​ര​ത്തേ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന അ​ന്വേ​ഷ​ണ സം​ഘം ത​ന്നെ തി​രൂ​ർ സ​തീ​ഷി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

പു​തി​യ മൊ​ഴി സ​തീ​ഷ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ൽ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി വി​ചാ​ര​ണ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ആ​റ് ചാ​ക്കു​ക​ളി​ലാ​യി ബി​ജെ​പി ഓ​ഫീ​സി​ൽ പ​ണം എ​ത്തി​യെ​ന്നാ​ണ് സ​തീ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

പ​ണം വ​രു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പ് മു​ഖ്യ​പ്ര​തി ധ​ര്‍​മ​രാ​ജ​ന്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​മാ​റി​നെ​യും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു​വെ​ന്ന് സ​തീ​ഷ് പ​റ​ഞ്ഞി​രു​ന്നു.