കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ സി​പി​എം–​ബി​ജെ​പി ബ​ന്ധം വ്യ​ക്ത​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഇ​ത് ക​ള്ള​പ്പ​ണ​മാ​ണ്, അ​തു​കൊ​ണ്ട് ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്ന പൈ​സ​യി​ൽ മൂ​ന്ന​ര​ക്കോ​ടി മാ​ത്ര​മാ​ണ് ആ​ല​പ്പു​ഴ​യ്ക്ക് പോ​യ​ത്. ബാ​ക്കി പ​ണം തൃ​ശൂ​രി​ലെ ഓ​ഫീ​സി​ൽ കെ​ട്ടി​വെ​ച്ച് ചെ​ല​വാ​ക്കി. ഇ​തി​ൽ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും മ​റ്റ് നേ​താ​ക്ക​ൾ​ക്കും കൃ​ത്യ​മാ​യ പ​ങ്കു​ണ്ട്.

കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ ഇ​തു​വ​രെ ഇ​ഡി എ​ത്തി​യി​ല്ല. സം​ഭ​വ​ത്തി​ൽ ബി​ജെ​പി​യു​ടെ പ​ങ്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും പോ​ലീ​സി​നും കൃ​ത്യ​മാ​യ​റി​യാം. എ​ന്നി​ട്ടും ഒ​രു സ​മ്മ​ർ​ദ​വും കേ​ന്ദ്ര​ത്തി​ന് മേ​ലെ​യോ കേ​ര​ള​ത്തി​ലെ ബി​ജെ​പി​ക്ക് മേ​ലെ​യോ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​ലു​ത്തി​യി​ട്ടി​ല്ല.

സി​പി​എം-​ബി​ജെ​പി അ​വി​ഹി​ത ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ​ത്. പൂ​രം ക​ല​ക്ക​ൽ, ആ​ർ​എ​സ്എ​സ്-​എ​ഡി​ജി​പി കൂ​ടി​ക്കാ​ഴ്ച ഇ​തൊ​ക്കെ​യാ​ണ് മ​റ്റ് തെ​ളി​വു​ക​ളെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.