ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട പി.​പി.​ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ വാ​ദം കേ​ള്‍​ക്കാ​ന്‍ മാ​റ്റി. ഹ​ര്‍​ജി​യി​ല്‍ വ്യാ​ഴാ​ഴ്ച കോ​ട​തി വാ​ദം കേ​ള്‍​ക്കും. ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക.

ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് മു​മ്പാ​കെ ദി​വ്യ​ക്കു വേ​ണ്ടി അ​ഡ്വ. കെ. ​വി​ശ്വ​ൻ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

ക​ള​ക്ട​റു​ടെ മൊ​ഴി​ക​ൾ, ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ഗീ​ത​യു​ടെ അ​ന്വ​ഷ​ണ റി​പ്പോ​ർ​ട്ട്, പ്ര​ശാ​ന്തി​ന്‍റെ മൊ​ഴി​ക​ൾ, ന​വീ​ൻ ബാ​ബു തെ​റ്റു​പ​റ്റി എ​ന്ന് ക​ള​ക്ട​റോ​ട് പ​റ​ഞ്ഞ​തി​ന്‍റെ വി​ശ​ക​ല​ന​ങ്ങ​ൾ എ​ല്ലാം കോ​ട​തി​ക്കു മു​ന്നി​ൽ എ​ത്തും. ന​വീ​ൻ ബാ​ബു​ന തെ​റ്റു​പ​റ്റി​യെ​ന്നു ത​ന്നോ​ട് പ​റ​ഞ്ഞെ​ന്ന ക​ള​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ജാ​മ്യ​ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​ലും നി​ർ​ണാ​യ​ക ഘ​ട​ക​മാ​കും.

യാ​ത്ര​യ​യ​പ്പി​ലെ വി​വാ​ദ ദൃ​ശ്യ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ്ര​തി​ഭാ​ഗം കോ​ട​തി​ക്കു മു​ന്നി​ൽ നി​ന്നു മ​റ​ച്ചു വ​ച്ചു​വെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. എ​ന്നാ​ൽ, ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണ​ന​യ്ക്കെ​ത്തു​മ്പോ​ൾ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​ക്കു മു​ന്നി​ൽ മ​റ​ച്ചു വ​ച്ച കാ​ര്യ​ങ്ങ​ളു​ടെ നീ​ണ്ട ലി​സ്റ്റു​മാ​യാ​ണ് പ്ര​തി​ഭാ​ഗം കോ​ട​തി​ക്കു മു​ന്നി​ൽ എ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​കേ​സി​നു​ണ്ട്.