എഡിഎമ്മിന്റെ മരണം: തന്റെ മൊഴി കളവാണോയെന്ന് അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് കളക്ടര്‍
Friday, November 1, 2024 10:54 AM IST
കണ്ണൂര്‍: തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞുവെന്ന തന്റെ മൊഴി കളവാണോയെന്ന് അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയന്. നവീന്‍ ബാബുവിന്റെ കുടുംബം തനിക്കെതിരേ ഉന്നയിച്ച ആരോപണം ഉള്‍പ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങളും പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് നേരത്തെ ഉത്തരം പറഞ്ഞതാണ്. അതിൽ കൂടുതലൊന്നും പറയാനില്ലെന്നും
തന്റെ മൊഴി സംബന്ധിച്ച ആശയക്കുഴപ്പം അന്വേഷണത്തിൽ മാറുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.