ന്യൂ​ഡ​ല്‍​ഹി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി. 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് 61.50 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. നാ​ലു​മാ​സ​ത്തി​നി​ടെ 157.50 രൂ​പ​യാ​ണ് കൂ​ടി​യ​ത്. അ​തേ​സ​മ​യം​ഷ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 1802 രൂ​പ​യാ​യി. മും​ബൈ​യി​ല്‍ 1754 രൂ​പ​യും കോ​ല്‍​ക്ക​ത്ത​യി​ല്‍ 1911 രൂ​പ​യു​മാ​യാ​ണ് വി​ല ഉ​യ​ര്‍​ന്ന​ത്. പു​തു​ക്കി​യ വി​ല അ​നു​സ​രി​ച്ച് കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് 1810 രൂ​പ 50 പൈ​സ ന​ല്‍​ക​ണം.

ക​ഴി​ഞ്ഞ​മാ​സം വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ 50 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് വ​രു​ത്തി​യ​ത്. സെ​പ്റ്റം​ബ​റി​ല്‍ 39 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. നാ​ലു​മാ​സ​ത്തി​നി​ടെ 157.50 രൂ​പ​യാ​ണ് കൂ​ടി​യ​ത്.