തി​രു​വ​ന​ന്ത​പു​രം: ഒ​ളി​മ്പി​ക്സ് വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് പി.​ആ​ർ. ശ്രീ​ജേ​ഷി​നെ ആ​ദ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വെ​ള്ള​യ​മ്പ​ലം ജി​മ്മി ജോ​ര്‍​ജ്ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. നേ​ര​ത്തെ മാ​റ്റി​വ​ച്ച ച​ട​ങ്ങാ​ണ് ഇ​ന്ന് ന​ട​ന്ന​ത്.

ശ്രീ​ജേ​ഷി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ര​ണ്ട് കോ​ടി രൂ​പ പാ​രി​തോ​ഷി​കം ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ച്ചു. കാ​യി​ക​വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​പ്പം, പാ​രീ​സ്‌ ഒ​ളി​മ്പി​ക്‌​സി​നു​ള്ള ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലെ മു​ഹ​മ്മ​ദ്‌ അ​ന​സ്‌, എ​ച്ച്‌.​എ​സ്‌. പ്ര​ണോ​യ്‌, മു​ഹ​മ്മ​ദ്‌ അ​ജ്‌​മ​ൽ, അ​ബ്‌​ദു​ള്ള അ​ബൂ​ബ​ക്ക​ർ എ​ന്നീ നാ​ല് മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്കും അ​ത്‌​ല​റ്റി​ക്‌​സ്‌ ചീ​ഫ്‌ കോ​ച്ച്‌ പി. ​രാ​ധാ​കൃ​ഷ്‌​ണ​ൻ നാ​യ​ർ​ക്കും പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം പാ​രി​തോ​ഷി​ക​വും കൈ​മ​റും.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ അ​ഞ്ച് താ​ര​ങ്ങ​ളെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ അ​സി​സ്‌​റ്റ​ന്‍റ് സ്പോ​ര്‍​ട്സ് ഓ​ര്‍​ഗ​നൈ​സ​റാ​യി നി​യ​മി​ച്ചു​ള്ള ഉ​ത്ത​ര​വ് ച​ട​ങ്ങി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി വി​ത​ര​ണം ചെ​യ്യും. പി.​യു. ചി​ത്ര, മു​ഹ​മ്മ​ദ്‌ അ​ന​സ്‌, വി.​കെ. വി​സ്‌​മ​യ, വി. ​നീ​ന, കു​ഞ്ഞു​മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ​ക്കാ​ണ്‌ നി​യ​മ​നം ന​ൽ​കു​ന്ന​ത്‌.