ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പ് ത​ട​യാ​ന്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്രം. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ് കേ​സു​ക​ളും സൈ​ബ​ർ ത​ട്ടി​പ്പും അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു.

ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ക. കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ഘ​ത്തെ അ​റി​യി​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പി​നെ​തി​രേ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 6,000 ത്തി​ല​ധി​കം ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​ക​ൾ വ്യാ​ജ​മാ​യി ച​മ​ച്ചാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടെ​ന്ന് ല​ക്ഷ്യ​മി​ടു​ന്ന വ്യ​ക്തി​ക​ളെ അ​റി​യി​ച്ചാ​ണ് സം​ഘം പ​ണം ത​ട്ടു​ക.

ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​തി​നെ​തി​രേ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് എ​ന്ന​ത് നി​യ​മ​ത്തി​ൽ ഇ​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.