മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിംഗ് കടയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു
Wednesday, October 30, 2024 12:35 PM IST
മലപ്പുറം: വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഊര്‍ക്കടവ് സ്വദേശി അബ്ദുള്‍ റഷീദ്(40) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഇയാള്‍ കടയിലെത്തി ഫ്രിഡ്ജ് നന്നാക്കിക്കൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.