തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞിട്ടുണ്ട്; സത്യം പറയാതിരിക്കാനാവില്ലെന്ന് കളക്ടര്‍
Wednesday, October 30, 2024 10:44 AM IST
കണ്ണൂര്‍: തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയന്. സത്യം സത്യമായി പറയാതിരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
കോടതി വിധിയിലുള്ള കാര്യങ്ങള്‍ ശരിയാണ്. തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല.
തനിക്ക് കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ട്. തനിക്കെതിരെയുള്ള ആരോപണത്തിലും അന്വേഷണം നടക്കട്ടെ. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.