തി​രു​വ​ന​ന്ത​പു​രം: ഒ​ളി​മ്പി​ക്സി​ല്‍ ര​ണ്ടാം ത​വ​ണ​യും വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ട്ടം കൈ​വ​രി​ച്ച പി.​ആ​ര്‍.​ശ്രീ​ജേ​ഷി​നു​ള്ള അ​നു​മോ​ദ​നം ന​ൽ​കു​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്‌ നാ​ലി​ന്‌ വെ​ള്ള​യ​മ്പ​ലം ജി​മ്മി ജോ​ര്‍​ജ്ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ശ്രീ​ജേ​ഷി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ര​ണ്ട് കോ​ടി രൂ​പ പാ​രി​തോ​ഷി​കം ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും. കാ​യി​ക​വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​പ്പം, പാ​രീ​സ്‌ ഒ​ളി​മ്പി​ക്‌​സി​നു​ള്ള ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലെ മു​ഹ​മ്മ​ദ്‌ അ​ന​സ്‌, എ​ച്ച്‌ എ​സ്‌ പ്ര​ണോ​യ്‌, മു​ഹ​മ്മ​ദ്‌ അ​ജ്‌​മ​ൽ, അ​ബ്‌​ദു​ള്ള അ​ബൂ​ബ​ക്ക​ർ എ​ന്നീ നാ​ല് മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്കും അ​ത്‌​ല​റ്റി​ക്‌​സ്‌ ചീ​ഫ്‌ കോ​ച്ച്‌ പി. ​രാ​ധാ​കൃ​ഷ്‌​ണ​ൻ നാ​യ​ർ​ക്കും പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം പാ​രി​തോ​ഷി​ക​വും ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ അ​ഞ്ച് താ​ര​ങ്ങ​ളെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ അ​സി​സ്‌​റ്റ​ന്‍റ് സ്പോ​ര്‍​ട്സ് ഓ​ര്‍​ഗ​നൈ​സ​റാ​യി നി​യ​മി​ച്ചു​ള്ള ഉ​ത്ത​ര​വ് ച​ട​ങ്ങി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി വി​ത​ര​ണം ചെ​യ്യും. പി.​യു. ചി​ത്ര, മു​ഹ​മ്മ​ദ്‌ അ​ന​സ്‌, വി.​കെ. വി​സ്‌​മ​യ, വി. ​നീ​ന, കു​ഞ്ഞു​മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ​ക്കാ​ണ്‌ നി​യ​മ​നം ന​ൽ​കു​ന്ന​ത്‌.

വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ മാ​ന​വീ​യം വീ​ഥി​യു​ടെ പ​രി​സ​ര​ത്തു നി​ന്നു ശ്രീ​ജേ​ഷി​നെ സ്വീ​ക​രി​ച്ച് തു​റ​ന്ന ജീ​പ്പി​ല്‍ ജി​മ്മി ജോ​ര്‍​ജ്ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. 10 സ്കൂ​ള്‍ ബാ​ന്‍റ് സം​ഘ​ങ്ങ​ളും ജി.​വി. രാ​ജ സ്പോ​ര്‍​ട്സ് സ്കൂ​ൾ, സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ഹോ​സ്റ്റ​ലു​ക​ൾ, വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ അ​ക​മ്പ​ടി​യേ​കും. മ​ന്ത്രി​മാ​രും അ​ന്താ​രാ​ഷ്ട്ര, ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ളും കാ​യി​ക അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.