കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ്ര​ത്യേ​ക ഹൈ​ക്കോ​ട​തി ബെ‌​ഞ്ച് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. റി​പ്പോ​ർ​ട്ടി​ന്മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​വ​ര​ങ്ങ​ളും മു​ദ്ര​വ​ച്ച ക​വ​റി​ൽ ഹാ​ജ​രാ​ക്കും.

ക​മ്മി​റ്റി​ക്ക് മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യ​വ​ർ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്നി​ല്ലെ​ങ്കി​ലും പോ​ലീ​സി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ അ​റി​യി​ക്കും.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക സം​ഘം 20 ല​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്താ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഓ​രോ കേ​സു​ക​ളു​ടെ​യും അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. 10 കേ​സു​ക​ളി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​വും തു​ട​ങ്ങി.