ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ-​ആ​ഴ്സ​ണ​ൽ മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ര​ണ്ടു ഗോ​ളു​ക​ൾ വീ​തം നേ​ടി.

ല​ണ്ട​നി​വെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണ​ൽ താ​രം ബു​കാ​യോ സാ​ക​യാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഒ​ൻ​പ​താം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 18-ാം മി​നി​റ്റി​ൽ വി​ർ​ജി​ൽ വാ​ൻ ഡൈ​ക്കി​ന്‍റെ ഗോ​ളി​ലൂ​ടെ ലി​വ​ർ​പൂ​ൾ ഒ​പ്പ​മെ​ത്തി.

മ​ത്സ​ര​ത്തി​ന്‍റെ 43ാം-മി​നി​റ്റി​ൽ മൈ​ക്കെ​ൽ മെ​റി​നോ ആ​ഴ്സ​ണി​ലി​നെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സാ​ല​യാ​ണ് ലി​വ​ർ​പൂ​ളി​നെ വീ​ണ്ടും ഒ​പ്പ​മെ​ത്തി​ച്ച​ത്. 81-ാം മി​നി​റ്റി​ലാ​ണ് സാ​ല ഗോ​ൾ നേ​ടി​യ​ത്.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​താ​ണ് ലി​വ​ർ​പൂ​ൾ എ​ഫ്സി. ഒ​ൻ​പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യി​ന്‍റാ​ണ് ലി​വ​ർ‌​പൂ​ളി​നു​ള്ള​ത്. 18 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.