എ​റ​ണാ​കു​ളം: മ​ര​ടി​ൽ ആ​റം​ഗ സം​ഘം വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു. ക​ണ്ണാ​ടി​ക്കാ​ട് പ​ര​വ​ര വീ​ട്ടി​ൽ ലി​ല്ലി​യു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

ആ​റം​ഗ സം​ഘ​മെ​ത്തി വാ​തി​ൽ ത​ള്ളി തു​റ​ന്ന് വീ​ടി​ന്‍റെ ഷോ​ക്കേ​സ് ചി​ല്ല് ത​ക​ർ​ക്കു​ക​യും ലി​ല്ലി​യെ ത​ള്ളി​യി​ടു​ക​യും ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തെ മ​ര​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട് ദി​ണ്ടി​ക്ക​ലി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

ലി​ല്ലി​യു​ടെ മൂ​ത്ത മ​ക​ൻ ജോ​ലി ചെ​യ്യു​ന്ന ഫി​ലിം ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.