കൊ​ല്ലം: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ക​രി​ക്കോ​ട് സ്വ​ദേ​ശി ന​വാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഓ​ട്ടോ സ​വാ​രി​ക്ക് വി​ളി​ച്ച​ത്.

വ​ഴി​മാ​റി വ​ണ്ടി​യോ​ടി​ക്കു​ക​യും നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കു​ട്ടി​ക​ളോ​ട് ത​ട്ടി​ക്ക​യ​റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പേ​ടി​ച്ച് പു​റ​ത്തേ​ക്ക് ചാ​ടി​യ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന്
​വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഓ​ട്ടോ വി​ളി​ച്ച​ത്.

പ്ര​ധാ​ന റോ​ഡി​ലൂ​ടെ പോ​കാ​ൻ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​ർ ഇ​ട​റോ​ഡി​ലേ​ക്ക് ഓ​ട്ടോ ക​യ​റ്റി. ഓ​ട്ടോ നി​ർ​ത്താ​ൻ കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​വാ​സ് അ​തി​ന് ത​യാ​റാ​യി​ല്ല. കൂ​ടാ​തെ പെ​ൺ​കു​ട്ടി​ക​ളോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഒ​രു വി​ദ്യാ​ർ​ഥി​നി ഓ​ട്ടോ​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്.

റോ​ഡി​ലേ​ക്ക് വീ​ണ കു​ട്ടി​യു​ടെ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​ർ ന​വാ​സ് പി​ടി​യി​ലാ​യ​ത്.