നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
Sunday, October 27, 2024 7:42 PM IST
പാലക്കാട്: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. പാലക്കാട് കൊപ്പത്ത് ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന (43), സജ്നയുടെ ഭർത്താവിന്റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. മതിലിൽ ഇടിച്ച കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്.
അപകടത്തിൽ സജ്നയുടെ ഭർത്താവ് അഷ്റഫിനും പരിക്കേറ്റു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.