കൊ​ച്ചി: പെ​രി​യാ​റി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ആ​ലു​വ പു​ന്നേ​ലി​ക്ക​ട​വി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മു​പ്പ​ത്ത​ടം സ്വ​ദേ​ശി ലൈ​ജു​വി​ന്‍റെ മ​ക​ൻ വൈ​ഷ്ണ​വ് (18)ആ​ണ് മ​രി​ച്ച​ത്.

കു​ളി​ക്കാ​നി​റ​ങ്ങി​യ വൈ​ഷ്ണ​വ് ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള​വ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പി​ന്നാ​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്കൂ​ബ ഡൈ​വേ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വൈ​ഷ്ണ​വി​നെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.