കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നെ​തി​രെ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടു. അ​ധ്യാ​പ​ക​നാ​യ റി​ബേ​ഷ് സ​ർ​വീ​സ് ച​ട്ടം ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി ദു​ൽ​ഖി​ഫി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യ​ത്.

ആ​ദ്യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് നി​ദേ​ശി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന് തോ​ട​ന്നൂ​ർ എ​ഇ​യെ​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ ത​ന്നെ​യാ​ണ് വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രാ​യ വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് റി​ബേ​ഷ് പ്ര​ച​രി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ട​ത് അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​വ് കൂ​ടി​യാ​ണ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ. ആ​ദ്യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മ​ട​ക്കി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.