തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ‌​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.

അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും; തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും ക​ർ​ണാ​ട​ക തീ​ര​ത്ത് ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്ന് കേ​ര​ള തീ​രം, തെ​ക്ക​ൻ ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശം അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, ക​ന്യാ​കു​മാ​രി പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ഈ ​തീ​യ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​വാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.